കഴിഞ്ഞ തീർത്ഥാടന കാലത്ത് ഏലയ്ക്കയിൽ കീടനാശിനി കണ്ടെത്തിയതിനെ തുടർന്ന് വിൽപ്പന നടത്താതെ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ സുപ്രിം കോടതിയും അനുമതി നൽകിയിരുന്നു. എന്നാൽ ഒരു വർഷമായി അരവണ എങ്ങനെ നശിപ്പിക്കുമെന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. എന്നാൽ ഇപ്പോൾ പൊതുമേഖല സ്ഥാപനങ്ങൾ ഇതിനു തയ്യറായിട്ടുണ്ട്. സർക്കാരിന്റെ കൂടി അഭിപ്രായം തേടി ഇക്കാര്യത്തിൽ ബോർഡ് കൂടുതൽ വ്യക്തത വരുത്തും.
ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാനുള്ള കരാർ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ
