പി.എസ്.സി അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച സർക്കാർ നടപടി റദ്ദാക്കണമെന്ന്
എഐടിയുസി സംസ്ഥാന കൗൺസിൽ.സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ, വിവിധ മേഖലകളിലെ തൊഴിലാളികളുടെ ന്യായമായ വേതന വർദ്ധനവ് നടപ്പിലാക്കുന്നില്ല. കുടിശ്ശികയില്ലാതെ കൃത്യമായി വേതനം നൽകണമെന്ന അവകാശവും പലപ്പോഴും നിഷേധിക്കുകയാണ്. പി എസ് സി അംഗങ്ങൾക്ക് വാരിക്കോരി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത് അനുചിതവും ഇടതുപക്ഷ സർക്കാരിന് യോജിച്ച കാര്യവുമല്ല.സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം പോലും ലഭിക്കാതെ നാമമാത്രമായ വേതനം കൊണ്ട് ജോലിചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾ നിലവിലുള്ളപ്പോൾ സാധാരണക്കാരായ ഇത്തരം വിഭാഗത്തെ പരിഗണിക്കാതെ ഇപ്രകാരമൊരു തീരുമാനം സർക്കാർ കൈകൊള്ളുന്നത് ഇടതുമുന്നണി സർക്കാരിന് ഭൂഷണമല്ല.
പി.എസ്.സി അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച സർക്കാർ നടപടി റദ്ദാക്കണമെന്ന് എഐടിയുസി സംസ്ഥാന കൗൺസിൽ
