അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടുകയായിരുന്നു. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. നാടൻ അമിട്ട് മുകളിൽ പോയി പൊട്ടാതെ ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടുകയായിരുന്നു. 12 വയസ്സുള്ള കുട്ടിയുൾപ്പെടെവർക്കാണ് പരിക്കേറ്റത്.മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്ക്
