ഫാഷിസ്റ്റ് പ്രവണതകളെ എതിര്‍ക്കുന്നതില്‍ കേരള രാഷ്ട്രീയവും കലാമേഖലയും മുന്‍പന്തിയിലാണ് നിലകൊണ്ടിട്ടുള്ളതെന്ന് കെ ടി ജലീൽ. ദേശീയ ഫിലിം അവാര്‍ഡുകളില്‍ നിന്ന് ഇന്ദിരാ ഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ വെട്ടിമാറ്റാനുള്ള ശുപാര്‍ശ നല്കിയ കമ്മിറ്റിയില്‍ സംവിധായകന് പ്രിയദര്ശന് അംഗമാണെന്നും ഇത്തരമൊരു പൈതൃകഭൂമിയില്‍ നിന്ന് വെട്ടിമാറ്റല്‍ സര്‍ജറിയില്‍ ഒരാളെ പങ്കാളിയാക്കലായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം. ആ ചതി തിരിച്ചറിഞ്ഞ് പിന്തിരിയാന് പ്രിയദര്ശന് ശ്രമിക്കേണ്ടതായിരുന്നെന്നും കെടി ജലീല്‍ വ്യക്തമാക്കി.