ദിലീപ് നായകനായെത്തുന്ന ഫാമിലികോമഡി ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ ടീസര്‍ എത്തി. ദിലീപിന്റെ രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ടീസര്‍ പ്രേക്ഷകരെ കയ്യിലെടുക്കുന്നു. ഈ സിനിമയിലൂടെ ദിലീപ് മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചെത്തുമെന്നാണ് ടീസറിനു ലഭിക്കുന്ന കമന്റുകള്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മിക്കുന്ന ദിലീപിന്റെ 150-ാം ചിത്രം മേയ് 9നു തിയറ്ററുകളില്‍ എത്തും. നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ തികച്ചും ഒരു കുടുംബചിത്രമാണ്. ചിത്രത്തില്‍ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാന്‍ ശ്രീനിവാസനും, ജോസ് കുട്ടി ജേക്കബും ആണ്. ഒരു വര്‍ഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരില്‍ എത്തുന്നത്. ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടെയാണിത്. ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്, നെയ്മര്‍,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും.
‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ ടീസര്‍ എത്തി
