വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു മണിക്കൂർ സന്ദർശനം നടത്തുo. മന്ത്രി മുഹമ്മദ് റിയാസ് ആണ് ഈ കാര്യം അറിയിച്ചത്. സന്ദർശന സമയത്ത് തെരച്ചിൽ ബുദ്ധിമുട്ടാകുമെന്ന് എസ്പിജി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ബെയ്ലി പാലം പ്രധാനമന്ത്രി സന്ദർശിക്കും. കൂടാതെ ക്യാമ്പും കളക്ടറേറ്റും സന്ദർശിക്കും. ദുരന്തത്തെ എൽ 3 ക്യാറ്റഗറിയിൽ പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പുനർനിർമാണത്തിനും മറ്റ് കാര്യങ്ങൾക്ക് വേണ്ടിയും സഹായം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.വയനാട്ടിലെ പ്രകമ്പനത്തെ തുടർന്ന് ദില്ലി സിസ്മോളജിയുമായി ബന്ധപ്പെട്ടിരുന്നു. ഭൂചലനമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു മണിക്കൂർ സന്ദർശനം നടത്തുo
