ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ഉത്സവം വന്നെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ബിജെപിയും എൻഡിഎയും തെരഞ്ഞെടുപ്പിന് പൂർണ സജ്ജം. കഴിഞ്ഞ 10 വർഷത്തെ ഭരണനേട്ടങ്ങൾ, വികസന പദ്ധതികൾ, സേവനങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയാണ് പാർട്ടി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നതെന്നും മോദി പറഞ്ഞു.”പത്ത് വർഷം മുമ്പ്, ഞങ്ങൾ അധികാരത്തിൽ വരുന്നതിന് മുമ്പ്, ഇന്ത്യയിലെ ജനങ്ങൾ നിരാശ അനുഭവിച്ചിരുന്നു. അന്നത്തെ സർക്കാർ അവരെ വഞ്ചിച്ചു. എല്ലാ മേഖലയിലും അഴിമതിയും സ്വജനപക്ഷപാതവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകം ഇന്ത്യയെ കൈവിട്ടു. ഈ അവസ്ഥയിൽ നിന്നുള്ള ഇന്ത്യയുടെ മഹത്തായ തിരിച്ചുവരവാണ് പിന്നീട് ജനം കണ്ടത്” – അദ്ദേഹം എക്സിൽ കുറിച്ചു.
ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ഉത്സവം വന്നെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
