പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിൽ അദ്ദേഹം എത്തിച്ചേരും. വിമാനത്താവളത്തിൽ എത്തിച്ചേരുന്ന അദ്ദേഹം അവിടെ നിന്നും വിക്രം സാരാഭായി സ്പേസ് സെന്ററിലേക്ക് ആണ് ആദ്യം പോകുന്നത്. അവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം, ഉച്ചയ്ക്ക് 12 മണിയോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആണ് സമാപന സമ്മേളനം നടക്കുന്നത്. തുടർന്ന്ഉച്ചയ്ക്ക് 1.20 ന് അദ്ദേഹം തമിഴ്നാട്ടിലേക്ക് പോകും. നാളെ ഉച്ചയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 1.15 ന് മഹാരാഷ്ട്രയിലേക്ക് പോകും.
പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്
