മഹാ കുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സ്നാനം നടത്തി. പ്രയാഗ് രാജിലെ സംഗംഘാട്ടിലെ പൂജയിലും പ്രാർത്ഥനയിലും രാഷ്ട്രപതി പങ്കെടുത്തു. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗദീപ് ധൻകറും ദില്ലി വോട്ടെടുപ്പ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുംഭമേളയിലെത്തി സ്നാനം നടത്തിയിരുന്നു. അതോടൊപ്പം കുംഭമേളയ്ക്കെത്തുന്ന സാധാരണക്കാരായ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നും സ്ത്രീകൾക്ക് ഒരു സൗകര്യവും കുംഭമേള നഗരിയിലില്ലെന്നും അഖിലേഷ് യാദവ് എക്സിൽ കുറിച്ചു.
മഹാ കുംഭമേളയിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു
