കത്തോലിക്കാ സഭയുടെ പേരു പറഞ്ഞ് വർഗീയതയുടെ വിഷം വിളമ്പാൻ ആരും ഇലയിടേണ്ടെന്ന് ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗം. ആഗോള ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു വർഗീയവാദത്തെയും ന്യൂനപക്ഷ വിരുദ്ധതയെയും അഹിംസാമാർഗങ്ങളിലൂടെ എതിർത്തിട്ടുള്ള കത്തോലിക്കാ സഭ സ്വന്തം ചെലവിൽ ഒരു വർഗീയപ്രസ്ഥാനത്തെയും വളർത്തിയെടുക്കില്ലെന്നും, മതത്തെ രക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നവരെക്കൊണ്ടു മറ്റുള്ളവർക്കു ജീവിക്കാനാകാത്ത സ്ഥിതി വളരുകയാണെന്നും. തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വങ്ങളും അഴിമതിയും അഴിമതിവിരുദ്ധ നിഴൽയുദ്ധങ്ങളും ജനാധിപത്യ ധ്വംസനവും മതധ്രുവീകരണവും ഉൾപ്പെടെ നൂറായിരം നീറ്റലുകളെ മറക്കാനുള്ള ഒറ്റമൂലിയായി മതത്തെ ദുരുപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും എഡിറ്റോറിയലിൽ വ്യക്തമാക്കി.
കത്തോലിക്കാ സഭ സ്വന്തം ചെലവിൽ ഒരു വർഗീയപ്രസ്ഥാനത്തെയും വളർത്തിയെടുക്കില്ലെന്ന് മുഖപ്രസംഗം
