അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങി, പ്രദീപ് രംഗനാഥന് നായകനായി എത്തിയ ‘ഡ്രാഗണ്‍’ നൂറ് കോടി ക്ലബില്‍. ആഗോളതലത്തിലാണ് ചിത്രം നൂറ് കോടി ഗ്രോസ് കളക്ഷന്‍ കടന്നത്. സോഷ്യല്‍ മീഡിയയിലൂടെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 21 ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. വെറും 10 ദിവസത്തിനുള്ളിലാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ആദ്യ ദിനം മുതല്‍ തന്നെ ഗംഭീര പ്രേക്ഷക നിരൂപക പ്രതികരണമാണ് ഡ്രാഗണ്‍ സ്വന്തമാക്കിയിരുന്നത്. 35 കോടി ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം മൂന്നാം ദിവസം 50 കോടി കളക്ഷന്‍ ആഗോളതലത്തില്‍ നേടിയതും ഞെട്ടിച്ചു. ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥന് നായകനായി എത്തിയ സിനിമയാണ് ‘ഡ്രാഗണ്‍’. അനുപമ പരമേശ്വരന്, കയാദു ലോഹര്‍, മിസ്കിന്, ഗൗതം മേനോന് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
പ്രദീപ് രംഗനാഥന് ചിത്രം ‘ഡ്രാഗണ്‍’ നൂറ് കോടി ക്ലബില്‍
