സി.പി.എം. നേതാക്കളായ പി.പി. ദിവ്യയും പി.കെ. ശ്രീമതിയും പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതികളെ ജയിലിലെത്തി സന്ദര്‍ശിച്ചു. ഉദുമ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന് ഉള്‍പ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ഇരുവരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി പ്രതികളെ സന്ദര്‍ശിച്ചത്. നാല് പ്രതികളും അല്‍പ്പസമയത്തിനകം ജയിലില്‍ നിന്ന് പുറത്തിറങ്ങും. അതോടൊപ്പം ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചത് എല്ലാവരും പ്രതീക്ഷിച്ച കാര്യമാണെന്നും, പ്രതികളെ കാണാനെത്തിയത് മനുഷ്യത്വപരമായ കാര്യമാണെന്നും, ഈ നാലുപേരുടെ കാര്യത്തില്‍ മേല്‍ക്കോടതിയില്‍ നിന്ന് നീതി കിട്ടുമെന്ന് എം.വി. ഗോവിന്ദന് ഇന്നലെ തന്നെ പറഞ്ഞതാണെന്നും ശ്രീമതി പറഞ്ഞു.
പെരിയ കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് PP ദിവ്യയും PK ശ്രീമതിയും
