തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ ഉണ്ടായ തർക്കത്തിൽ, കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായതിൽ സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും കണ്ടക്ടറെയും പോലീസ് ചോദ്യം ചെയ്യും. അന്നേദിവസം കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്ന കണ്ടക്ടര്‍ സുബിൻ, ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തിന് ശേഷം ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. മെമ്മറി കാര്‍ഡ് കാണാതായതിൽ തനിക്ക് പങ്കില്ലെന്ന് സുബിൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. സിസിടിവിയുടെ മോണിറ്റര്‍ നോക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മൊഴി. ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷൻ മാസ്റ്റര്‍ ലാൽ സജീവിനെയും വിട്ടയക്കുമെന്നാണ് വിവരം. ഡ്രൈവര്‍ യദുവിനെ ചോദ്യം ചെയ്യാൻ പൊലീസ് കമ്മീഷണർ ഓഫീസിൽ എത്തിച്ചു.
കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായതിൽ സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും കണ്ടക്ടറെയും പോലീസ് ചോദ്യം ചെയ്യും
