നടൻ നിവിൻ പോളിക്കെതിരെ യുവതി നൽകിയ പരാതിയില്‍ പൊലീസ് കേസെടുത്തു . വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കോതമംഗലം ഊന്നുകൽ പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. നേര്യമംഗലം ഊന്നുകല്‍ സ്വദേശിയാണ് യുവതി.കേസിന്റെ അന്വേഷണം എസ്ഐറ്റി ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. കേസിൽ ആറു പ്രതികളാണുള്ളത്. നിവിന്‍ പോളി ആറാം പ്രതിയാണ്. പരാതി ആദ്യം എത്തിയത് എറണാകുളം റൂറൽ എസ് പിക്കാണ്. പിന്നീട് ഊന്നുകൽ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
നടൻ നിവിൻ പോളിക്കെതിരെ യുവതി നൽകിയ പരാതിയില്‍ പൊലീസ് കേസെടുത്തു
