സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന സുരക്ഷയുള്ള രണ്ടുപേരാണ് മുഖ്യമന്ത്രിയും ഗവര്‍ണറും. ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ താരതമ്യേനെ ദുർബല വകുപ്പുകളായിരുന്നു ആദ്യം എഫ്ഐആറിൽ ചേർത്തത്. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകിയതിന് പിന്നാലെ പൊലീസ് കൂടുതൽ കർശന വകുപ്പായ ഐപിസി 124 കൂടി ചേർത്തു.
ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐക്കാർക്കെതിരെ ഐപിസി 124 കൂടി ചേർത്ത് പൊലീസ്
