ജമാഅത്തെ ഇസ്ലാമിയുമായി ഇത്രയും കാലം സഖ്യം ഉണ്ടാക്കിയത് സിപിഎം ആണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന് വർഗീയ അജണ്ടയില്ല. വർഗീയ ചേരിതിരിവ് ഉണ്ടാക്കേണ്ടത് ആർക്കാണെന്ന് ജനം തിരിച്ചിറിയുന്നുണ്ട് . സിപിഎം കാലത്തിനനുസരിച്ച് നയങ്ങൾ മാറ്റും. ലീഗിനെ വർഗീയ ശക്തികളാക്കാൻ നോക്കുന്നവർ മോശമാവുകയേുള്ളൂ. സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.വർഗീയത പരത്താൻ ശ്രമിക്കുന്നത് ആരാണെന്ന് മുനമ്പം വിഷയത്തിൽ പോലും കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വർഗീയ ചേരിയിൽ നിന്ന് മതേതര ചേരിയിലേക്കാണ് സന്ദീപ് എത്തിയത്. മുൻകാല നിലപാടിൽ മാറ്റം ഉണ്ടായി. എല്ലാം തങ്ങൾമാരെ പോലെ തന്നെയാണ് സാദിഖ് അലി ശിഹാബ് തങ്ങൾ എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുമായി ഇത്രയും കാലം സഖ്യം ഉണ്ടാക്കിയത് സിപിഎം ആണെന്ന് പി കെ കുഞ്ഞാലിക്കുട്ടി
