ഷൂ ആക്രമണത്തിന്റെ ഉത്തവാദിത്വം പ്രതിപക്ഷ നേതാവ് ഏറ്റെടുക്കണമെന്നും അക്രമത്തിന് ആഹ്വാനം ചെയുന്നത് വി.ഡി സതീശൻ ആണെന്നും ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റെ ആഹ്വന പ്രകാരമാണോ ഷൂ എറിഞ്ഞതെന്ന് വ്യക്തമാക്കണം. ബസിന് നേരെ ആക്രമണം ഉണ്ടായി. ഞങ്ങൾ ഏർപ്പാടാക്കിയ ഗുണ്ടകൾ ആണോ ഷൂ എറിഞ്ഞത്?. നിങ്ങൾ കാണിക്കുന്ന കോപ്രായത്തിന്റെ കൂടെ നാട് കൂടില്ല. പ്രതിപക്ഷ നേതാവ് കള്ളാപ്രചാരണം നടത്തുകയാണെന്നും വാഹനത്തിന് അകമ്പടയിയായി ഗുണ്ടകൾ ഉണ്ടെന്നു പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഷൂ ആക്രമണത്തിന്റെ ഉത്തവാദിത്വം പ്രതിപക്ഷ നേതാവ് ഏറ്റെടുക്കണമെന്ന് പിണറായി വിജയൻ
