6 40

വായിലെ സ്‌ക്വാമസ് കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നതാണ് ഓറല്‍ കാന്‍സര്‍ അഥവാ വായിലെ അര്‍ബുദം. നാവ്, മോണ, ചുണ്ടുകള്‍, കവിളിന്റെ ഉള്‍ഭാഗം തുടങ്ങിയ വായുടെ ഉള്‍ഭാഗത്ത് കാന്‍സര്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. പുകയിലയുടെ ഉപയോഗം, അമിതമായ മദ്യപാനം, ശുചിത്വമില്ലായ്മ, ജനിതകം എന്നിവയെല്ലാം ഓറല്‍ കാന്‍സറിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുകയാണ് പ്രധാനം. ഇത് രോഗമുക്തിയുടെ സാധ്യത വര്‍ധിപ്പിക്കാനും മികച്ച ചികിത്സഫലപ്രാപ്തിക്കും സാഹായിക്കും. തുടര്‍ച്ചയായുണ്ടാകുന്ന വായ്പ്പുണ്ണ് വായിലെ കാന്‍സറിന്റെ ലക്ഷണമാകാം. ആദ്യഘട്ടത്തില്‍ വായിലെ ഒരു മുറിവോ വ്രണമോ ആയാവും കാണപ്പെടുന്നത്. ഇത്തരം വ്രണങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും സുഖപ്പെടുന്നില്ല എങ്കില്‍ ശരിയായ ഒരു വൈദ്യപരിശോധന ആവശ്യമാണ്. വിഴുങ്ങുകയോ ഭക്ഷണം ഇറക്കുകയോ ചെയ്യുമ്പോള്‍ തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്നതായി തോന്നുകയും വേദന അനുഭവപ്പെടുകയും ചെയ്താല്‍ കാന്‍സറിന്റെ ലക്ഷണമാകാം. ചവയ്ക്കുമ്പോള്‍ പൊള്ളുന്നതു പോലെ ഒരു തോന്നല്‍ വരുകയും ചെയ്യാം. വായിലെ കാന്‍സര്‍ മൂലം ശബ്ദത്തില്‍ വ്യത്യാസം ഉണ്ടാകാം. ശബ്ദം പരുക്കനാകുക, പറയുന്നത് വ്യക്തമാകാതെയിരിക്കുക. ചില ശബ്ദങ്ങള്‍ ഉച്ചരിക്കുന്നതില്‍ പ്രയാസം അനുഭവപ്പെടുക തുടങ്ങിയവ വരാം. തുടര്‍ച്ചയായതും അസഹനീയമായതുമായ ദുര്‍ഗന്ധം വായിലെ കാന്‍സറിന്റെ ലക്ഷണമാകാം. ദന്താരോഗ്യം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. അയഞ്ഞ, ഇളകുന്ന പല്ലുകള്‍ വായിലെ കാന്‍സറിന്റെ ലക്ഷണമാണ്. വായിലെ ഏതെങ്കിലും സ്ഥലത്ത് മരവിപ്പുണ്ടാകുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യുന്നത് കാന്‍സര്‍ ഉള്‍പ്പെടെ ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാണ്. ചുണ്ടിനുള്ളിലോ മോണയ്ക്കുള്ളിലോ വായയ്ക്കു ചുറ്റും എവിടെയെങ്കിലുമോ ഒരു വളര്‍ച്ചയോ മുഴയോ കാണപ്പെട്ടാല്‍ അത് കാന്‍സറിനു കാരണമായവ ആയേക്കാം. അവ മങ്ങുകയില്ല മാത്രമല്ല ചെറിയ അളവില്‍ വലുതാവുകയും ചെയ്യും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *