പലസ്തീൻ വിഷയം സിപിഐഎം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആത്മവിശവാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ലീഗിൻ്റെ പുറകെ നടക്കുന്നത്. സിപിഐഎം റാലിയിൽ ഒരു ലീഗുകാരൻ പോലും പങ്കെടുക്കില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു.സിപിഐഎമ്മിനേക്കാൾ ശക്തമായി പ്രവർത്തിക്കുന്ന കേഡർ പാർട്ടിയാണ് ലീഗ്. ലീഗ് ഒരു തീരുമാനമെടുത്താൽ താഴത്തട്ടിലുള്ള അണികൾ പോലും ആ തീരുമാനത്തിനൊപ്പം നിൽക്കും. ലീഗിന്റെ തീരുമാനം ധിക്കരിച്ച് ഒരു ലീഗുകാരനും സിപിഐഎം റാലിയിൽ പങ്കെടുക്കില്ല. കോൺഗ്രസിനെ ക്ഷണിക്കാത്ത പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ലീഗ് മുൻപും നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീൻ വിഷയം സിപിഐഎം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
