കേന്ദ്രസർക്കാർ സമ്മതിച്ചാലും കെ റെയിൽ ഒരിക്കലും നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉച്ചഭക്ഷണം കൊടുക്കാൻ പണമില്ലാത്ത സർക്കാരാണ് കെ റെയിൽ ഉണ്ടാക്കാൻ പോകുന്നത്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തിനും ഇല്ലാത്ത ബാധ്യതയാണ് കേരളത്തിന്. കമ്മീഷന് വേണ്ടി മാത്രമുള്ള പദ്ധതിയാണ് കെ റെയിലെന്നും അദ്ദേഹം വിമർശിച്ചു.
പ്രധാനമന്ത്രി വിളിച്ച സദസ്സിൽ ക്രൈസ്തവ നേതാക്കൾ പോയത് തെറ്റല്ല.പ്രധാനമന്ത്രിയുടെ പരിപാടിയിൽ പോയതിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അത് ഭംഗിയായി പ്രകടിപ്പിക്കാം.പാർട്ടി പ്രവർത്തകരെ വേദനിക്കുന്ന ഒരു പരാമർശവും താൻ നടത്തില്ല.അപകീർത്തികരമായ പരാമർശമാണ് സജി ചെറിയാൻ നടത്തിയത്.രാഷ്ട്രീയത്തോട് ആളുകൾക്ക് വെറുപ്പ് തോന്നുന്നത് ഇതൊക്കെ കൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.