വിഴിഞ്ഞത്ത് കടലിലേക്ക് താണുപോയ മത്സ്യബന്ധനബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് ബോട്ട് പൊക്കിയെടുക്കാൻ ശ്രമിച്ചെങ്കിലും കയർ പൊട്ടി ബോട്ട് നാലു പ്രാവശ്യം കടലിലേക്ക് വീണു. ബോട്ട് പൂർണമായും തകർന്ന നിലയിലാണ്.ഫിഷറീസ് വകുപ്പിന് കരാർ നൽകിയിരുന്ന ബോട്ടാണ് കടൽക്ഷോഭത്തിൽ തകർന്ന് താണുപോയത്. എട്ടു ദിവസമായി ബോട്ട് കടലിൽ കിടക്കുകയാണ്.30 ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഇതിനകം സംഭവിച്ചുവെന്നാണ് ബോട്ടുടമ പറയുന്നത്.
വിഴിഞ്ഞത്ത് കടലിലേക്ക് താണുപോയ മത്സ്യബന്ധനബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു
