കോഴിക്കോട് പ്രവർത്തിച്ചിരുന്ന പെൺ വാണിഭ കേന്ദ്രത്തിൽ നടന്ന റെയ്ഡിൽ 9പേർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് കെട്ടിട ഉടമ സുരേഷ് ബാബു. പൊലീസ് വിളിച്ച് സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞതനുസരിച്ച് പരിശോധിച്ചപ്പോള്‍ ക്ലോസറ്റിൽ അസ്വഭാവികമായ കാര്യങ്ങള്‍ കണ്ടുവെന്നും കെട്ടിട ഉടമ സുരേഷ് ബാബു പറഞ്ഞു. പെട്ടികളിലടക്കം അസ്വഭാവികമായ കാര്യങ്ങളാണ് കണ്ടത്. താൻ കെട്ടിടം ബാലുശ്ശേരി സ്വദേശിയായ മറ്റൊരാള്‍ക്ക് വാടകക്ക് നൽകാൻ വേണ്ടി നൽകിയതാണ്. ഇവിടേക്ക് വരാറില്ല. പൊലീസ് വിളിച്ചപ്പോഴാണ് സ്ഥലത്തെത്തിയത്. ഒരു സംരംഭമാണെന്നും ജീവനക്കാരുണ്ടെന്നുമാണ് പറഞ്ഞത്.കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
കോഴിക്കോട് പ്രവർത്തിച്ചിരുന്ന പെൺ വാണിഭ കേന്ദ്രത്തിൽ നടന്ന റെയ്ഡിൽ 9പേർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് കെട്ടിട ഉടമ സുരേഷ് ബാബു
