രാഹുല് മാങ്കൂട്ടത്തിലിന് ജാമ്യം ലഭിക്കാതിരിക്കാന് അട്ടിമറി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മെഡിക്കല് സര്ട്ടിഫിക്കറ്റ് തിരുത്തി നല്കാന് ജനറല് ആശുപത്രിയിലെ ആര്എംഒ വഴി ചിലര് സ്വാധീനം ചെലുത്തിയതായി വി ഡി സതീശന് പറഞ്ഞു. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇവരെ വെറുതെ വിടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. ന്യൂറോ പരിശോധന നടത്തിയ സര്ട്ടിഫിക്കറ്റ് രാഹുല് ഹാജരാക്കിയിരുന്നു. കോടതിയുടെ നിർദ്ദേശം അനുസരിച്ച് ബിപി പരിശോധന നടത്തിയപ്പോൾ ആര്എംഒയെ സ്വാധീനിച്ച് യഥാര്ത്ഥ ബി പി രേഖപ്പെടുത്താതെയിരുന്നെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി. ആശുപത്രി വിശ്രമം നിര്ദേശിച്ച രാഹുല് ജയിലിലേക്ക് പോകേണ്ടി വരുമോ എന്നതില് പാര്ട്ടി നേതൃത്വത്തിന് ഭയം ഉണ്ടായിരുന്നു. അത് ജയിലില് പോകുന്നത് കൊണ്ടുള്ള ഭയമല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല് മാങ്കൂട്ടത്തിലിന് ജാമ്യം ലഭിക്കാതിരിക്കാന് അട്ടിമറി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
