പൊങ്കലിനോടനുബന്ധിച്ച് ജനങ്ങൾക്ക് കിറ്റിനൊപ്പം 1000 രൂപയും നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജനുവരി 15 നാണ് സംസ്ഥാനത്ത് പൊങ്കൽ ആഘോഷം. റേഷൻ കടകൾ വഴിയാണ് കിറ്റ് വിതരണം.അരിയും പഞ്ചസാരയും ഉൾപ്പെടുന്നതാണ് സർക്കാരിന്റെ പൊങ്കൽ കിറ്റ്. കിറ്റിനും ധനസഹായത്തിനും പുറമേ സാരിയും മുണ്ടും നൽകും. കിറ്റ് റേഷൻകടകൾ വഴി നൽകുമ്പോൾ ധനസഹായം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നേരിട്ടെത്തുക.
പൊങ്കലിനോടനുബന്ധിച്ച് ജനങ്ങൾക്ക് കിറ്റിനൊപ്പം 1000 രൂപയും നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
