സിന്ധു നദീജല കരാറിനെച്ചൊല്ലി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളളയും പിഡിപി നേതാവ് മെഹബൂബ മുഫ്തിയും തമ്മില്‍ വാക് പോര്. ജമ്മുകശ്മീര്‍ ജനതയുടെ താത്പര്യങ്ങളെ വഞ്ചിക്കുന്നതാണ് കരാറെന്ന് ഒമര്‍ അബ്ദുളള പറഞ്ഞു. തുള്‍ബുള്‍ തടയണ പദ്ധതി പുനരുജ്ജീവിപ്പിക്കാനുളള നീക്കത്തെ മെഹബൂബ മുഫ്ത്തി എതിര്‍ത്തതിന് പിന്നാലെയാണ് മെഹബൂബക്കെതിരെ ഒമർ അബ്ദുള്ള വിമര്‍ശനം ഉന്നയിച്ചത്. ജലം പോലെ ജനത്തിന് ജീവന് നല്കുന്ന വസ്തുവിനെ ആയുധമാക്കുന്നത് ശരിയല്ലെന്നും മെഹബൂബ പറഞ്ഞിരുന്നു. 1980ല്‍ പാക്കിസ്ഥാന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച പദ്ധതിയാണ് തുള്‍ബുള്‍. കരാര്‍ മരവിപ്പിച്ച സാഹചര്യത്തിലാണ് വുള്ളര്‍ തടാകത്തിലെ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം ആരംഭിച്ചത്.എന്നാൽ അതിര്‍ത്തിക്കപ്പുറത്തുളള ചിലരെ പ്രീണിപ്പിക്കാനാണ് മെഹബൂബയുടെ ശ്രമമെന്ന് ഒമര്‍ അബ്ദുളള വിമർശിച്ചു.
സിന്ധു നദീജല കരാറിനെച്ചൊല്ലി ഒമര്‍ അബ്ദുളളയും മെഹബൂബ മുഫ്തിയും തമ്മില്‍ വാക് പോര്
