സുപ്രീം കോടതി നിർദേശ പ്രകാരം പുതുക്കിയ നീറ്റ് യുജി റാങ്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു. ഒരു മലയാളിയടക്കം 17 പേർക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. കണ്ണൂർ പള്ളിക്കര, പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷർമിളാണ് ഒന്നാം റാങ്ക് നേടിയ മലയാളി. ആദ്യം ഫലം വന്നപ്പോൾ ഒന്നാം റാങ്ക് നേടിയ 61 പേരിൽ നാല് മലയാളികളാണ് ഉണ്ടായിരുന്നത്. എന്നാൽ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചത്.പുതിയ പട്ടിക വന്നതോടെ 16000 വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള അവസരം ഇല്ലാതായി.
സുപ്രീം കോടതി നിർദേശ പ്രകാരം പുതുക്കിയ നീറ്റ് യുജി റാങ്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു
