പൂച്ചയല്ല, കടുവ
ലോകത്തെ ഏറ്റവും അപകടകാരിയായ വന്യമൃഗമായും കടുവയും വയോധികയായ ഒരു സ്ത്രീയും സ്നേഹം പങ്കിടുന്ന ഒരു വീഡിയോ. കൂറ്റന്‍ കടുവയെ ലാളിക്കുമ്പോള്‍ സ്നേഹപ്രകടനങ്ങളുമായി നില്‍ക്കുകയാണു കടുവ. കടുവയെ ഇരുമ്പുകൂടില്‍നിന്ന് പുറത്തേക്കിറക്കുന്നത ദൃശ്യങ്ങളോടെയാണു വീഡിയോ തുടങ്ങുന്നത്. കൈയില്‍ ഒരു പാനുമായാണ് സ്ത്രീ കടുവയെ സമീപിക്കുന്നത്. പാനിലുള്ള പാല്‍ ഇടക്കിടെ കുടിക്കാന്‍ കൊടുക്കുന്നുമുണ്ട്. ഒരു വളര്‍ത്തു പൂച്ചയേപ്പോലെയാണ് കടുവ പെരുമാറുന്നത്. പാല്‍ കുടിക്കുന്ന കടുവയുടെ കഴുത്തിലും മുഖത്തും തടവുമ്പോള്‍ കടുവ ആ സ്നേഹപ്രകടനം ആസ്വദിക്കുന്നുണ്ട്. കടുവ സ്ത്രീയുടെ മുഖത്ത് തന്റെ മുഖമുരുമ്മി സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. സ്ത്രീ കടുവയുടെ കണ്ണിലെ പീള ടിഷ്യൂ ഉപോയിഗിച്ചു വൃത്തിയാക്കുന്നതും വീഡിയോയില്‍ കാണാം. ’20 വര്‍ഷത്തെ ചങ്ങാത്തം’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം രണ്ടര കോടി ജനങ്ങളാണ് ഈ വീഡിയോ കണ്ടത്.