വനിത സംവരണം 2029-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നടപ്പാക്കുമെന്ന് സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളിലെ നിലവിലെ സീറ്റുകൾ കൂട്ടി സംവരണം നടപ്പാക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രി തിരുവല്ലയിലെ പ്രസംഗത്തിൽ നൽകിയത്. പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനം വിളിച്ചതിനെ കോൺഗ്രസ് എതിർക്കുന്നതിനിടെ, സർവ്വസമ്മതിയോടെ നിയമഭേദഗതി പാസ്സാക്കണം എന്ന അഭ്യർത്ഥനയും തിരുവല്ലയിലെ പ്രസംഗത്തിൽ മോദി മുന്നോട്ടു വെച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത്. ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തിയ മോദി തിരുവല്ലയിലെ ആദ്യപരിപാടിക്ക് ശേഷമാണ് തലസ്ഥാന നഗരത്തിലെത്തിയത്. കരമന മുതൽ കിള്ളിപ്പാലം വരെയുള്ള റോഡ് ഷോയിൽ മോദി പങ്കെടുത്തു. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെയായിരുന്നു റോഡ് ഷോ. രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, ശ്രീലേഖ, കരമന ജയൻ എന്നീ സ്ഥാനാര്‍ത്ഥികളാണ് പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തത്.
കള്ളന്മാർ ശബരിമലയിലെ അയ്യപ്പൻ്റെ സ്വർണം അടിച്ചുമാറ്റിയെന്നും ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതൻ അല്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മലയാളത്തിലാണ് നിർമല സീതാരാമൻ ഇത് പറഞ്ഞത്. കൊച്ചിയിൽ എൻഡിഎ തെരെഞ്ഞുടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ.
ഇടത് സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. മലയാളത്തിൽ അഭിസംബോധന ചെയ്ത മോദി കേരളത്തിലെ വികസനം തിരുവല്ലയിൽ നിന്ന് തുടങ്ങുമെന്ന് വ്യക്തമാക്കി. അനൂപ് ആന്‍റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞ മോദി തിരുവല്ലയിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
എൽഡിഎഫ്-എൻഡിഎ മുന്നണികളെ രൂക്ഷമായി വിമർശിച്ച് വയനാട് എംപി രാഹുൽ ഗാന്ധി കൊച്ചിയിൽ. എൽഡിഎഫ് ഇന്ന് യഥാർത്ഥ ഇടതുപക്ഷമല്ലെന്നും അവർ ജനാധിപത്യ വിരുദ്ധ നയങ്ങളാണ് പിന്തുടരുന്നതെന്നും രാഹുൽ ആരോപിച്ചു. പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കയ്യിലെ കളിപ്പാവയാണെന്നും, ട്രംപിന് മോദിയിലുള്ള നിയന്ത്രണം പോലെയാണ് മോദിക്ക് മുഖ്യമന്ത്രിയിലുള്ള നിയന്ത്രണമെന്നും അദ്ദേഹം പരിഹസിച്ചു.ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളും രാഹുൽ ഉന്നയിച്ചു.
ഛത്തീസ്‌ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്നു പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന രാഹുൽ ഗാന്ധിയുടെ ആക്ഷേപത്തിന് ശക്തമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ ആക്ഷേപം മിതമായ ഭാഷയിൽ അജ്ഞതയും അധിക പ്രസംഗവുമാണെന്നും കന്യാസ്ത്രീകളെ ഉൾപ്പെടെ അന്യായമായി അറസ്റ്റുചെയ്യാൻ ബിജെപി സർക്കാരിന് എക്കാലവും ആയുധമായത് കോൺഗ്രസിൻ്റെ സംഭാവനകളാണ് എന്നത് രാഹുൽ ഗാന്ധി മറന്നുപോയോ എന്നും പിണറായി ചോദിച്ചു.
ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടന ബെഞ്ചിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകും.ജസ്റ്റിസ് ബി.വി. നാഗരത്നയും ഭരണഘടന ബെഞ്ചിന്റെ ഭാഗമാകും. ഏപ്രിൽ ഏഴിനാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒമ്പതംഗ ഭരണഘടന ബെഞ്ച് വാദം കേൾക്കൽ തുടങ്ങുന്നത്.
വയനാട്ഉരുൾപൊട്ടലിൽ വീടും കുടുംബവും നഷ്‌ടമായ ശ്രുതിയുടെ പുതിയ വീട് ഇനിയും പൂർത്തിയായിട്ടില്ലെന്ന് വയനാട് എൽഡിഎഫ് കൺവീനർ സി കെ ശശീന്ദ്രൻ. താൻ നിർമിച്ച് കൊടുക്കുന്ന വീട് എന്ന നിലയിലാണ് ടി സിദ്ദിഖ് അതിനെ പ്രചരിപ്പിച്ചത്. ചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് വീട് നൽകാത്ത സാഹചര്യത്തിൽ സിദ്ദിഖ് മാപ്പ് പറയണമെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു.
ആശാ വര്‍ക്കര്‍മാരുടെ ദിവസവേതനം 700 രൂപയാക്കി ഉയര്‍ത്തുമെന്ന് യുഡിഎഫ് പ്രകടനപത്രിക. അംഗനവാടി തൊഴിലാളികള്‍, ആശ വര്‍ക്കാര്‍മാര്‍, സ്‌കൂള്‍ പാചക തൊഴിലാളികള്‍ അടക്കമുള്ള സ്‌കീം തൊഴിലാളികളുടെ വേതനം പരിഷ്‌ക്കരിക്കുമെന്നും ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തെയാകെ പിടിച്ചുലച്ച ആശമാരുടെ സമരത്തിന് ഐകദാര്‍ഢ്യമറിയിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു.
കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 77 മുതല്‍ 81 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് ലോക്‌പോള്‍ സര്‍വേ ഫലം. വടക്കന്‍, മധ്യ കേരളത്തിലെ മുന്നേറ്റവും മുസ്ലിം-ക്രൈസ്തവ വോട്ടുകളുടെ ഏകീകരണവും കര്‍ഷകരുടെ അതൃപ്തിയും യുഡിഎഫിന് അനുകൂലമാകുമെന്നും സര്‍വേ പറയുന്നു. എല്‍ഡിഎഫിന് 58-62 സീറ്റുകളാണ് പ്രവചിക്കുന്നത്.
വോട്ടിനായി ബിജെപി കിറ്റുകൾ നൽകിയെന്ന് പരാതി. തൃശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിലാണ് കിറ്റുകൾ തയ്യാറാക്കിവെച്ചത്. അമ്പതോളം പേർ കിറ്റ് വാങ്ങിയെന്നും സിപിഎം പ്രവർത്തകർ ആരോപിച്ചു .സൂപ്പർമാർക്കറ്റിന്റെ പിറകിലാണ് കിറ്റുകൾ തയ്യാറാക്കി വച്ചിരിക്കുന്നത്. 75 കിറ്റുകൾ തയ്യാറാക്കിവച്ചതിൽ 50 എണ്ണം കൊണ്ടുപോയെന്നും കടയുടമ പറഞ്ഞു. സംഭവത്തെ തുടർന്ന് സൂപ്പർ മാർക്കറ്റ് അടപ്പിച്ചു.
അടുത്ത 3 മണിക്കൂറിൽ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . തൃശൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന മഹിളാ മോര്‍ച്ചയുടെ പരാതിയിൽ പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി. എന്തിനാണ് പരാതി നൽകിയതെന്ന് എല്ലാവർക്കും അറിയാമെന്നും തോൽക്കുമെന്ന് ഉറപ്പായപ്പോൾ ബിജെപി സ്ഥാനാർത്ഥി ഗിമ്മിക്കുകൾ കാണിക്കുകയാണെന്നും രമേഷ് പിഷാരടി പറഞ്ഞു.തനിക്ക് ജനങ്ങളോട് നിരവധി കാര്യങ്ങൾ പറയാൻ ഉണ്ടെന്നും എന്നാൽ,ബിജെപി ക്ക് വിവാദങ്ങൾ മാത്രമാണ് താൽപര്യമെന്നും രമേഷ് പിഷാരടി പറഞ്ഞു.
വയനാട് ഫണ്ട് സംബന്ധിച്ച വിഷയത്തിൽ കോൺഗ്രസിനെതിരെ സിപിഐ എംപി പി സന്തോഷ്കുമാർ. കോൺഗ്രസിന്റെ വയനാട് കണക്ക് പുറത്തുവിടണമെന്ന് കുറേ നാളായി ആവശ്യപ്പെടുന്നു. ഞങ്ങൾ ഉന്നയിച്ച സംശയങ്ങൾ ശരിവെക്കുന്ന കണക്കാണ് പുറത്തുവിട്ടിരിക്കുന്നതെന്നും പി സന്തോഷ്കുമാർ പറഞ്ഞു. ബാങ്ക് ഏതാണ്, എത്ര തുകയാണ്, എന്നാണ് പിൻവലിച്ചത് തുടങ്ങിയ പ്രാഥമിക വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
കര്‍ണാടകയിലെ കുടഗിൽ ട്രക്കിങിന് പോയ മലയാളി യുവതിയെ കാണാനില്ല. കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെയാണ് കാണാതായത്. ട്രക്കിന് മലകയറിയ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു.കര്‍ണാടക വനംവകുപ്പും പൊലീസുമാണ് തെരച്ചിൽ നടത്തുന്നത്. മൂന്നു ദിവസമായി തെരച്ചിൽ തുടരുകയാണ്.
പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം തുടരുന്നതിനിടെ ഇന്ത്യൻ എൽപിജി ടാങ്കർ ഗ്രീൻ സാൻവി ഹോർമുസ് കടലിടുക്ക് കടന്നു. ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന എണ്ണ ടാങ്കർ അതേസമയം ചൈനയിലേക്ക് വഴിതിരിച്ചു വിട്ടു. പണം നൽകുന്നതിലെ തർക്കം കാരണമാണ് കപ്പൽ ചൈനയിലേക്ക് തിരിച്ചുവിട്ടത് എന്ന റിപ്പോർട്ട് കേന്ദ്രം തള്ളി. ഗാർഹിക വാണിജ്യ സിലണ്ടറുകൾ ബുക്ക് ചെയ്യുന്നവർ പുതിയ പിഎൻജി കണക്ഷനും അപേക്ഷ നൽകണമെന്ന് ദില്ലി സർക്കാർ ഉത്തരവിറക്കി.
സമാധാന ശ്രമങ്ങളിൽ സഹകരിക്കുമോഎന്നതിൽ വ്യക്തത നൽകി ഇറാൻ. യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് തേടുന്നത് എന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. പാകിസ്ഥാനിൽ എത്തിയുള്ള സമാധാന ചർച്ചകളിൽ നിന്ന് വിട്ടു നിന്നത് ഇതിനാലാണ്. അനുകൂലമായ ധാരണകൾ ഉണ്ടായാൽ വഴങ്ങും എന്ന് സൂചന നൽകുന്നതാണ് പ്രസ്താവന. പാക്കിസ്ഥാനിൽ നടന്ന ചർച്ചകളിൽ പങ്കെടുക്കാത്തത് വിശദീകരിച്ച് കൊണ്ടാണ് വിദേശകാര്യമന്ത്രിയുടെ നിലപാട്.
ഇറാനിൽ നിന്ന് യുഎഇയെ ലക്ഷ്യമാക്കി ഇന്ന് തൊടുത്തുവിട്ടത് 23 ബാലിസ്റ്റിക് മിസൈലുകളും 56 ഡ്രോണുകളും. യുഎഇ വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ ഇവ തകർത്തു. ഇതുവരെയുണ്ടായ ആക്രമണങ്ങളിൽ രണ്ട് യുഎഇ സൈനികർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായും 217 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകി ഇറാൻ. യുഎസിന്റെ എംക്യു–1 ഡ്രോൺ ഇറാനിയൻ റെവലൂഷണറി ഗാർഡ്സ് വെടിവച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്ഫഹാൻ മേഖലയിലാണ് ഡ്രോണ്‍ വെടിവച്ചിട്ടതെന്നാണ് ഐആർജിസിയുടെ അവകാശവാദം. എന്നാൽ യുഎസ് പ്രതിരോധവകുപ്പ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
