കേരളത്തിൽ ഐഎസിന്റെ ഘടകം ഉണ്ടാക്കി ചാവേർ സ്ഫോടങ്ങൾക്ക് പദ്ധതി ഇട്ടെന്ന കേസിൽമേൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവിന് കൊച്ചി എന്‍ഐഎ കോടതി ഉത്തരവിട്ടു. വിവിധ വകുപ്പുകൾ പ്രകാരം 25 വർഷം കഠിന തടവുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. 1,25,000 പിഴയും വിധിച്ചിട്ടുണ്ട്. നാലു വർഷം പ്രതി ജയിലിൽ കഴിഞ്ഞ കാലാവധി ശിക്ഷയിൽ ഇളവു ചെയ്യും. 2018 ലാണ് റിയാസ് എൻഐഎയുടെ പിടിയിലായത്. ഇയാൾക്കെതിരെ ചുമത്തിയ യു എ പി എ വകുപ്പുകളും ഗൂഡാലോചനാക്കുറ്റവുമാണ് കോടതിയിൽ തെളിഞ്ഞിട്ടുള്ളത്.
റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവിന് കൊച്ചി ഉത്തരവിട്ട് എന്‍ഐഎ കോടതി
