ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ലിനു ശ്രീനിവാസ് നിര്‍മ്മിച്ച് അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ‘രാസ്ത’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി. വാര്മിന്നല് എന്നാരംഭിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അവിന് മോഹന്‍ സിത്താരയാണ്. വിനീത് ശ്രീനിവാസനും മൃദുല വാര്യരുമാണ് പാടിയിരിക്കുന്നത്. സര്‍ജാനോ ഖാലിദ്, അനഘ നാരായണന്, ആരാധ്യ ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അല്‍ റവാഹി, ഫഖ്റിയ ഖാമിസ് അല്‍ അജ്മി, ഷമ്മ സൈദ് അല്‍ ബര്‍ക്കി എന്നിവരും ഒമാനില്‍ നിന്നുള്ള മറ്റ് നിരവധി താരങ്ങളും ഈ ഇന്തോ- ഒമാന്‍ സംരംഭത്തില്‍ ഭാഗമാകുന്നുണ്ട്. സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം, ഗ്രാന്‍ഡ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാസ്ത. ഷാഹുല്‍, ഫായിസ് മടക്കര എന്നിവരാണ് രാസ്തയുടെ കഥ, തിരക്കഥ, സംഭാഷണം എഴുതുന്നത്. ബി കെ ഹരിനാരായണന്, വേണുഗോപാല്‍ ആര്, അന്‍വര്‍ അലി എന്നിവരുടെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിതാര സംഗീതം പകരുന്നു. വിനീത് ശ്രീനിവാസന്, അല്‍ഫോന്‍സ്, സൂരജ് സന്തോഷ് എന്നിവരാണ് ഗായകര്‍. മസ്കറ്റിലും ബിദിയയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ രാസ്താ മലയാളത്തിന് പുറമെ അറബിയിലും അവതരിപ്പിക്കുന്നു. ജനുവരി അഞ്ചിന് ഡ്രീം ബിഗ് ചിത്രം തിയ്യറ്ററുകളിലെത്തിക്കും.
‘രാസ്ത’ എന്ന ചിത്രത്തിലെ പുതിയ ഗാനം
