നാദാപുരം തൂണേരിയില് യുവതിയെ ജീവനൊടുക്കിയ നിലയില് കണ്ടെത്തി. തൂണേരി സ്വദേശിനി കയന മഠത്തില് ഫാത്തിമത്ത് സന(23) യെ ആണ് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്. വീട്ടിലെ കിടപ്പ് മുറിയില് തൂങ്ങിയ നിലയില് കണ്ടെത്തുകയായിരുന്നു. ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സന ഫാര്മസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. നാദാപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര് ചെയ്തു.
നാദാപുരം തൂണേരിയില് യുവതിയെ ജീവനൊടുക്കിയ നിലയില് കണ്ടെത്തി
