ദുരൂഹതകളെ ഓരോ അറകളിലാക്കി, മുന്നോട്ടു നീങ്ങുന്നതാണ് ഇന്ദുഗോപന്റെ ആഖ്യാനസാമര്‍ഥ്യം. വായനക്കാരുടെ തീര്‍പ്പുകള്‍ക്ക് കഥാപാത്രങ്ങളെയും കഥാഗതിയെയും വിട്ടുകൊടുക്കാത്ത രചനാശൈലി. ഉദ്വേഗമാണ് ‘നാലഞ്ചു ചെറുപ്പക്കാരു’ടെ രസച്ചരട്, ഇന്ദുഗോപന്റെ ഇതരരചനകളുടെ പരിചരണരീതിയില്‍ നിന്ന് വ്യത്യസ്തം. നിഗൂഢതകളുടെ തുരുത്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു, ഈ കൃതി. ‘നാലഞ്ചു ചെറുപ്പക്കാര്‍’. രണ്ടാം പതിപ്പ്. ജി ആര് ഇന്ദുഗോപന്. ഡിസി ബുക്സ്. വില 153 രൂപ.
നാലഞ്ചു ചെറുപ്പക്കാര്‍
