രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സമരം നടത്തിയാൽ കൽതുറുങ്കിൽ കിടക്കേണ്ടി വന്നേക്കുമെന്നും, ജയിലിൽ കിടക്കേണ്ട ആർജവം കാണിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നിയമം ഇടതു പക്ഷം ഉണ്ടാക്കിയതല്ലെന്നും, പൊലീസ് അവരുടെ നടപടി മാത്രമെ സ്വീകരിച്ചിട്ടുള്ളുവെന്നും സമരത്തിനിടെ രാഹുൽ പൊലീസിന്റെ കഴുത്തിന് പിടിച്ചു. കേസിൽ പ്രതിയായതിന് കള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. രാഹുലിന് കാര്യമായ ഒരു രോഗവുമില്ലെന്ന് ഡോക്ടർ റിപ്പോർട്ടും നൽകിയതിനാലാണ് കോടതി ജാമ്യം നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ ന്യായീകരിച്ച് എംവിഗോവിന്ദന്‍
