w 412h 232croprect 1x0x1278x718imgid 01kjz0j57gfcfxqzeswcg102s5imgname mv govindan 1772714792176

യുഡിഎഫ് സർക്കാർ സംഘപരിവാർ അജണ്ട നടപ്പാക്കുകയാണെന്നും മന്ത്രിമാർ ആർഎസ്എസ് വിധേയത്വം പ്രഖ്യാപിക്കാൻ മത്സരിക്കുകയാണെന്നും എംവി ഗോവിന്ദൻ. ഓരോ മന്ത്രിമാരും ആർ എസ് എസ് വിധേയത്വം പ്രഖ്യാപിക്കാൻ മത്സരിക്കുകയാണ്. പി എം എ വൈ പദ്ധതിയിൽ നരേന്ദ്ര മോദിയുടെ പടവും ലോഗോയും വെച്ചാൽ എന്താണ് കുഴപ്പമെന്നാണ് കെ എം ഷാജി ചോദിക്കുന്നത്. എന്നാൽ ലൈഫ് മിഷൻ വീടുകളിൽ ഇത്തരം ലോഗോകൾ വെക്കാൻ എൽ ഡി എഫ് തയ്യാറായിരുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എം ജി, കാർഷിക സർവകലാശാലകളിൽ ആർ എസ് എസ് അജണ്ട നടപ്പാക്കാൻ പറ്റുന്നവരെയാണ് നിയമിക്കുന്നത്. പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി പറയുമ്പോൾ, സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ സംഘപരിവാർ അനുകൂലിയാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി തന്നെ തുറന്നുപറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *