കൈക്ക് പരിക്കുള്ളതും പരിക്കില്ലാത്തതും രാഷ്ട്രീയമായി മാറ്റാൻ പാടില്ലാത്തതാണെന്നും, പൊട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കാൻ ആധുനിക സമൂഹത്തിന് എല്ലാ സൗകര്യവും ഉണ്ടല്ലോ. അപ്പോൾ അവിടെ കളവൊന്നും പറയേണ്ട കാര്യമില്ല. സത്യസന്ധമായി തന്നെ പറഞ്ഞാൽ മതി എന്ന് എംവിഗോവിന്ദൻ പറഞ്ഞു.അതേസമയം, തിരുവനന്തപുരം ലോ കോളേജിൽ പ്രിൻസിപ്പാളടക്കം അധ്യാപകരെ എസ്.എഫ്.ഐ. പ്രവർത്തകർ പൂട്ടിയിട്ട സംഭവത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞു. അത്തരത്തിലുള്ള സമരത്തെ തങ്ങൾ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം, ജനാധിപത്യപരമായ സമരങ്ങളാണ് നടക്കേണ്ടതെന്നും തെറ്റായ പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി.