സംസ്ഥാന മന്ത്രിസഭാ യോഗം സ്വകാര്യ സർവകലാശാല ബില്ലിന് അനുമതി നൽകി. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും . വിസിറ്റർ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി നൽകിയത്. സിപിഐയുടെ എതിർപ്പ് മൂലമാണ് മാറ്റം. ഫീസിലും വിദ്യാർഥി പ്രവേശനത്തിലും സർക്കാരിന് നിയന്ത്രണമില്ലാതെയാണ് സ്വകാര്യ സർവകലാശാല കരട് ബിൽ തയ്യാറാക്കിയത്. സർവകലാശാലകളുടെ ഭരണപരമായ കാര്യങ്ങളിൽ സർക്കാറിന് അധികാരങ്ങൾ ഉണ്ടാകും. നിയമം ലംഘിച്ചാൽ ആറ് മാസം മുമ്പ് നോട്ടീസ് നൽകി സർവകലാശാല പിരിച്ചുവിടാൻ സർക്കാറിന് അധികാരമുണ്ടാകും. പരാതി ഉന്നയിച്ച വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തി തിങ്കളാഴ്ച മന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നൽകും.
സംസ്ഥാന മന്ത്രിസഭാ യോഗം സ്വകാര്യ സർവകലാശാല ബില്ലിന് അനുമതി നൽകി
