ജനങ്ങളിൽ നിന്ന് പിരിച്ച പണം ഈ പ്രോജക്ടിന് വേണ്ടി തന്നെയാണ് വിനിയോഗിച്ചതെന്ന് പാതിവിലത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണൻ. എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ഇംപ്ലിമെന്റിങ് ഏജന്‍സികള്‍ ഫണ്ട് സമാഹരണം നടത്തുകയാണെന്നും അതിലൂടെ അപേക്ഷകർക്ക് അവരുടെ കാര്യങ്ങൾ തീർക്കുന്നതിനുള്ള സാഹചര്യമുണ്ടെന്നും അനന്തുകൃഷ്ണൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പറയുന്ന പല പേരുകളും ശരിയല്ലെന്നും അനന്തുകൃഷ്ണൻ പ്രതികരിച്ചു.
ജനങ്ങളിൽ നിന്ന് പിരിച്ച പണം ഈ പ്രോജക്ടിന് വേണ്ടി തന്നെയാണ് വിനിയോഗിച്ചതെന്ന് പാതിവിലത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണൻ
