ആലപ്പുഴ അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ. സംഭവത്തിൽ അയൽവാസിയായ കിരണിനെ പുന്നപ്ര പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാടത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ദിനേശന്റെ ശരീരമെന്നും മദ്യപിച്ച് കിടക്കുകയാണ് എന്നാണ് കരുതിയതെന്നും നാട്ടുകാരിലൊരാൾ പറയുന്നു. രാവിലെ മുതൽ പാടത്ത് ഒരാൾ കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. എന്നാൽ മദ്യപാനിയാണെന്ന് കരുതി ആരും ശ്രദ്ധിച്ചില്ല. പിന്നീട് ഉച്ച കഴിഞ്ഞതിന് ശേഷവും ഇയാൾ എഴുന്നേൽക്കാതെ വന്നപ്പോഴാണ് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുന്നത്.
ആലപ്പുഴ വാടയ്ക്കലിൽ അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ
