അയോധ്യ രാമക്ഷേത്രം ഏറെ സാംസ്കാരിക പ്രാധാന്യമുള്ളതാണെന്നും, രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന് സംഭാവനയായി 2.51 കോടി രൂപ നല്‍കുമെന്നും മുകേഷ് അംബാനിയും കുടുംബവും വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. രാജ്യത്തിന്റെ പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായിയെന്നും രാമക്ഷേത്രം കാണാന്‍ ഇവിടെ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു. അതോടൊപ്പം ഇതൊരു പ്രത്യേക വികാരമാണെന്നും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വന്ന് അനുഗ്രഹം വാങ്ങൂ. അതിനേക്കാള്‍ വലുതായി മറ്റൊന്നും ഉണ്ടാകില്ലെന്നും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത ശേഷം സച്ചിന് തെൻഡുൽക്കറും പറഞ്ഞു.