കലാകാരൻ എന്ന നിലയിൽ ജിയോ ബേബിക്ക് അദ്ദേഹത്തിന്റെ ആശയങ്ങളും ചിന്തകളും എഴുതാൻ അവകാശമുള്ളത് പോലെ വിദ്യാർത്ഥികൾക്ക് ഞങ്ങൾ എന്ത് കേൾക്കണ്ട എന്ന് തീരുമാനിക്കാൻ അവകാശമുണ്ടെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പികെ നവാസ്. പരിപാടി നടത്തരുതന്നോ തടയുമെന്നോ പറഞ്ഞിട്ടില്ലെന്നും ക്ഷണിക്കപ്പെട്ട വ്യക്തി എന്ന നിലയിൽ ജിയോബേബി അപമാനിക്കപ്പെടാൻ പാടുണ്ടായിരുന്നില്ല, ക്ഷണിച്ചവർ ജാഗ്രത പുലർത്തണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫറൂഖ് കോളേജ് നിലപാടിൽ വിശദീകരണവുമായി എംഎസ്എഫ്
