ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ ഫോണിൽ വിളിച്ച് പ്രിയങ്ക ഗാന്ധി എംപി. പരിക്കുകളെ കുറിച്ച് ചോദിച്ചറിഞ്ഞ പ്രിയങ്ക സമരങ്ങളിൽ പിന്തുണയും അറിയിച്ചു. അടുത്ത തവണ വയനാട്ടിൽ എത്തുമ്പോൾ നേരിൽ കാണാമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പു നൽകി. ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ഇന്നലെ നടത്തിയ സമരത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെ ലാത്തി ചാർജ് ഉണ്ടായത്. പരിക്കേറ്റ നേതാക്കൾ ഉൾപ്പെടെയുള്ളവർ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.
ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ ഫോണിൽ വിളിച്ച് പ്രിയങ്ക ഗാന്ധി എംപി
