ബഡ്ജറ്റ് റേഞ്ചില്‍ നിരവധി ഫീച്ചറുകള്‍ ഉള്ള സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. അത്തരത്തില്‍ പോക്കറ്റ് കാലിയാകാതെ വാങ്ങാന്‍ കഴിയുന്ന കിടിലനൊരു ഹാന്‍ഡ്സെറ്റ് വിപണിയിലെത്തിച്ചിരിക്കുകയാണ് മോട്ടോറോള. മോട്ടോ ജി04 എന്ന സ്മാര്‍ട്ട്ഫോണാണ് ഇപ്പോള്‍ വിപണിയിലെ താരം. 6.56 വലിപ്പമുള്ള ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് ഉള്ളത്. 1600ഃ720 ആണ് പിക്സല്‍ റെസല്യൂഷന്‍. മാലി ജി57 ജിപിയുമായി ഘടിപ്പിച്ചിട്ടുള്ള യൂണിസോക് ടി 606 പ്രോസസറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 14-നാണ് ഓപ്പറേറ്റിങ് സിസ്റ്റം. എല്‍ഇഡി ഫ്ലാഷ് ഫീച്ചര്‍ ഉള്ള റിയര്‍ ക്യാമറയാണ് ഫോണിലുള്ളത്. 16 മെഗാപിക്സലാണ് മെയിന്‍ ക്യാമറ. സെല്‍ഫി, വീഡിയോ കോള്‍ എന്നിവയ്ക്കായി മുന്നില്‍ 5 മെഗാപിക്സല്‍ ക്യാമറയാണ് നല്‍കിയിട്ടുള്ളത്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉള്ള വേരിയന്റിന് 6,999 രൂപയും, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉള്ള വേരിയന്റിന് 7,999 രൂപയുമാണ് വില.
മോട്ടോ ജി04 സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍
