ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ‘ജെഎസ്കെ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഓരോരുത്തരും ചര്‍ച്ച ചെയ്യേണ്ട ചോദ്യശരങ്ങളുയര്‍ത്തിക്കൊണ്ട് എത്തിയിരിക്കുന്ന മോഷന്‍ പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്നിരിക്കുകയാണ്. ‘ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള’ എന്നാണ് സിനിമയുടെ മുഴുവന്‍ പേര്. പ്രവീണ്‍ നാരായണന് സംവിധാനം ചെയ്യുന്ന സിനിമയുടേതായി നേരത്തെ റിലീസ് ചെയ്ത പോസ്റ്ററുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ജൂണ്‍ 20നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. സത്യത്തിനായുള്ള പോരാട്ടത്തില്‍, ഓരോ വാക്കും ഒരു ആയുധമായി മാറുന്നു- എന്ന ക്യാപ്ഷനോടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. അനുപമ പരമേശ്വരന്, ശ്രുതി രാമചന്ദ്രന്, ദിവ്യ പിള്ള എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസ്കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന് ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്, രജിത് മേനോന്, നിസ്താര്‍ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേശ്, ദിലീപ്, ബാലാജി ശര്‍മ്മ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്.
‘ജെഎസ്കെ’ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍
