കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രധാനമന്ത്രിയെ ആശങ്കയറിയിച്ച് കത്ത് നൽകി 70 ലധികം പദ്മ അവാർഡ് ജേതാക്കൾ . സംഭവത്തിന് പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആരോഗ്യ പ്രവർത്തകരുടെ ജീവന് സുരക്ഷയൊരുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ദേശീയ തലത്തിൽ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന 70 പേരാണ് കത്തയച്ചത്.ആർജി കർ ആശുപത്രി പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തേടിയിട്ടുണ്ട്. എന്നാൽ കൊൽക്കത്തയിൽ നടക്കുന്ന പ്രതിഷേധത്തോട് അനുനയ സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്.
കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രധാനമന്ത്രിയെ ആശങ്കയറിയിച്ച് കത്ത് നൽകി 70 ലധികം പദ്മ അവാർഡ് ജേതാക്കൾ
