സാമ്പത്തിക തട്ടിപ്പ് കേസിൽ സുധാകരനെ പ്രതിചേർത്തത് രാഷ്ട്രീയക്കളിയെന്ന് കേസിലെ ഒന്നാം പ്രതിയായ മോൻസൻ മാവുങ്കൽ. താൻ കെ സുധാകരന് പണം നൽകിയിട്ടില്ലെന്നും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന ദിവസങ്ങളിൽ സുധാകരൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും മോൻസൻ മാവുങ്കൽ ആവർത്തിച്ചു.അതിനിടെ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറി നിൽക്കാമെന്ന് കെ.സുധാകരൻ ഇന്ന് പറഞ്ഞു. കെ സുധാകരൻ മാറേണ്ട ഒരാവശ്യവുമില്ലെന്ന് കോൺഗ്രസ് ദേശീയ, സംസ്ഥാന നേതാക്കൾ കൂട്ടത്തോടെ വ്യക്തമാക്കി. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് പാർട്ടി നേതാക്കളുടെ തീരുമാനം.
സുധാകരനെ പ്രതിചേർത്തത് രാഷ്ട്രീയക്കളിയെന്ന് മോൻസൻ മാവുങ്കൽ
