ഇന്ത്യയുടെ സാഹോദര്യം, സമത്വം തുടങ്ങി എല്ലാം ഭീഷണിയിലാണെന്നും രാജ്യത്തെ രക്ഷിക്കാൻ കേരളവും തമിഴ്നാടും രണ്ട് കുഴൽ തോക്കു പോലെ പ്രവർത്തിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ. രാജ്യത്തെ രക്ഷിക്കാൻ മാധ്യമ പ്രവർത്തരും ബാധ്യസ്ഥരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഉദയനിധി വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്നത് വ്യാജപ്രചാരണമാണ്. ഉദയനിധി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെയുള്ള പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം ശരിയായില്ല. ഉദയനിധിയുടെ പരാമർശം ജാതീയതയ്ക്കും സ്ത്രീകൾക്കുമെതിരായ വിവേചനങ്ങൾക്ക് എതിരെയാണ്. ഏതെങ്കിലും മതത്തെയോ മത വിശ്വാസത്തെയോ വ്രണപ്പെടുത്താനുള്ള ശ്രമമായിരുന്നില്ല ആ പ്രസ്താവന എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാഹോദര്യം, സമത്വം തുടങ്ങി എല്ലാം ഭീഷണിയിലാണെന്ന് എം കെ സ്റ്റാലിൻ
