Untitled design 2025 11 03T131243.980

ചലച്ചിത്ര അക്കാദമി അധ്യക്ഷൻ പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഏതെങ്കിലും തർക്കങ്ങളുടെ പുറത്തല്ല മാറ്റമെന്നും  പ്രേംകുമാറിനെ അറിയിക്കാൻ അക്കാദമിയെ അറിയിച്ചിരുന്നുവെന്നും പ്രേംകുമാർ എപ്പോഴും ഇടതു സഹയാത്രികനാണെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. പ്രേംകുമാറിന് അർഹമായ എല്ലാ പരിഗണനയും നൽകിയെന്നും ആശാ സമരത്തെ പ്രകീർത്തിച്ചത് കൊണ്ടാണ് പ്രേംകുമാറിനോട് അനിഷ്ടം ഉള്ളത് എന്ന വാദം ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രേംകുമാറിനോട് കഴിഞ്ഞദിവസം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം നൽകിയത് മികച്ച സേവനമാണെന്നും  അദ്ദേഹത്തിന് സർക്കാർ നൽകിയത് നല്ല അവസരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *