സാങ്കേതികവിദ്യയുടെ സഹായത്തോടെ സമൂഹത്തിൽ ഗുണാത്മകമായ പരിവർത്തനങ്ങൾ ഉണ്ടാക്കാൻ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു . സാങ്കേതിക സർവകലാശാല ഒന്നാം വർഷ ബി ടെക്, ബി ആർക്, ബി ഡെസ്, ബി സി എ, ബി ബി എ, ബി എച് എം സി ടി ബാച്ചുകളുടെ ഇൻഡക്ഷൻ പരിപാടി തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നൂതനശാസ്ത്രസാങ്കേതിക മേഖലകളിൽ പുത്തൻ അറിവുകൾ സ്വംശീകരിക്കുവാനും അത് സമൂഹത്തിന് ഉപയോഗപ്രദമായ രീതിയിൽ ഉപയോഗിക്കുവാനും കഴിയുന്ന ഒരു നവതലമുറ എൻജിനീയറിംഗ് വിദ്യാഭ്യാസത്തിലൂടെ ഉയർന്നു വരണമെന്നും മന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യയുടെ സഹായത്തോടെ സമൂഹത്തിൽ ഗുണാത്മകമായ പരിവർത്തനങ്ങൾ ഉണ്ടാക്കാൻ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു
