സർവകലാശാലകളുടെ ചാൻസിലർ എന്ന നിലയിൽ ഗവർണറുടെ ഇടപെടലുകൾ ജനാധിപത്യ വിരുദ്ധമെന്ന് മന്ത്രി ആർ ബിന്ദു. കെടിയു വിസിയെ നിയമിക്കേണ്ടത് സർക്കാർ നൽകുന്ന പാനലിൽ നിന്നാണെന്ന് കെടിയു നിയമത്തിൽ വ്യക്തമായി പറയുന്നുണ്ടെന്നും സംസ്ഥാനത്ത് സർവകലാശാലകളുടെ പ്രവർത്തനത്തിന് സർക്കാർ നൽകുന്ന പിന്തുണ വലുതാണ് എന്നാൽ സംസ്ഥാന സർക്കാരിന് റോൾ ഇല്ലെന്നാണ് ഗവർണർ പറയുന്നതെന്നും മന്ത്രി പറഞ്ഞു. ഗവർണറുടേത് സ്വേച്ഛാധിപത്യ നിലപാടാണെന്നും സർവ്വകലാശാലകളുടെ പ്രവർത്തനം പിന്നോട്ട് അടിക്കാനാണ് ഗവർണർ ശ്രമിക്കുന്നത് സംഘപരിവാർ അജണ്ടകൾക്ക് ചൂട്ടുപിടിക്കുകയാണ് ഗവർണരെന്നും ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉയർച്ചയ്ക്ക് ഗവർണർ ചെറുവിരൽ അനക്കിയിട്ടില്ലെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേർത്തു.
ഗവർണറുടെ ഇടപെടലുകൾ ജനാധിപത്യ വിരുദ്ധമെന്ന് മന്ത്രി ആർ ബിന്ദു
