വിശ്വകർമ്മ സമുദായങ്ങളുടെ സമഗ്ര പുരോഗതിക്കായി സ്കിൽ ബാങ്ക് രൂപീകരിക്കുമെന്ന് പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ ആർ കേളു നിയമസഭയെ അറിയിച്ചു. കരകൗശല വികസന കോർപറേഷൻ മുഖേന ഇതിനായി ക്രാഫ്റ്റ് വില്ലേജ് രൂപീകരിക്കുമെന്നും ഡോ. മാത്യു കുഴൽനാടന്റെ സബ്മിഷന് മന്ത്രി മറുപടി പറഞ്ഞു. വിശ്വകര്‍മ്മ വിഭാഗത്തിന് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ രണ്ടും, ഇതര തസ്തികകളില്‍ മൂന്നും ശതമാനം സംവരണം അനുവദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 23 ഉപവിഭാഗങ്ങള്‍ അടങ്ങിയ പാരമ്പര്യ തൊഴില്‍ സമുദായമാണ് വിശ്വകര്മ്മജരെന്നും ഇവരുടെ ഉന്നമനത്തിനായി പിന്നാക്ക വിഭാഗ വികസന വകുപ്പു മുഖേന നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിശ്വകർമ്മ സമുദായങ്ങളുടെ സമഗ്ര പുരോഗതിക്കായി സ്കിൽ ബാങ്ക് രൂപീകരിക്കുമെന്ന് മന്ത്രി ഒ ആർ കേളു
